കുടുംബ സംഗമവും വാർഷികാഘോഷങ്ങളും നടത്തി

വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ തലയോലപ്പറമ്പ് മാത്താനം 706ആം നമ്പർ ശാഖയിലെ സി കേശവൻ സ്മാരക കുടുംബ സംഗമവും വാർഷികാഘോഷങ്ങളും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.ചെയർമാൻ എസ് സനീഷ് അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് സത്യൻ ചിത്തിരമുഖ്യ പ്രസംഗം നടത്തി.

Advertisements

സെക്രട്ടറി വി വി ദേവ് സംഘടനാ സന്ദേശം നൽകി.പ്രീതിലാൽ ‘ശ്രീനാരായണ ധർമ്മം നിത്യജീവിതത്തിൽ ‘എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ അനിതാ സുഭാഷ്, വൈസ് പ്രസിഡന്റ് പ്രസാദ്‌കൊറ്റാടിയിൽ, ഈ ഡി സുരേന്ദ്രൻ, എ രുത്തിക്കുഴിയിൽ, കെ കെ ഷാജി, രജനിസുധി, ശോഭന സോമൻ, രത്‌നാകാരൻ, പ്രശാന്ത് ചേലവേലി, മിനിസോമൻ, ബിന്ദു സന്തോഷ്, റെജിമോൻ എം ആർ തുടങ്ങിയവർ പ്രസംഗിച്ചു. ഡി ശശീന്ദ്രൻ സ്വാഗതവും ജിഷ്ണു സോമൻ കൃതജ്ഞതയും പറഞ്ഞു.

Hot Topics

Related Articles