തിരുവനന്തപുരം: വിവാദമായ ദത്തുകേസിലെ ആരോപണവിധേയയായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.സുനന്ദയെ ബാലാവകാശ കമ്മിഷന്‍ അംഗമായി നിയമിച്ചു.അനുപമയുടെ കുട്ടിയെ അമ്മയറിയാതെ ദത്ത് നല്‍കി എന്ന് കേസിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നയാളാണ് സുനന്ദ.അനുപമ തന്റെ കുഞ്ഞിനെ തേടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിയിട്ടും തിരുവനന്തപുരം സിഡബ്ളുസി ചെയര്‍പേഴ്‌സണായ സുനന്ദ കുട്ടിയെ താല്‍ക്കാലിക ദത്ത് നല്‍കുന്നതിനുളള നടപടിയില്‍ നിന്നും പിന്നോട്ട് പോയില്ല. പിന്നീട് കുട്ടിയെ ദത്തെടുത്തയാളില്‍ നിന്നും വീണ്ടെടുത്ത് അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കുകയായിരുന്നു. ജുഡീഷ്യല്‍ അധികാരമുളള ഉന്നത പദവിയാണ് ബാലാവകാശ കമ്മിഷന്‍.