ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം ; റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

ദുബായ്: ടി20 ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ബഹുമതി ഇനി മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് സ്വന്തം. ദുബായിയില്‍ നടന്ന ഇന്ത്യ പാകിസ്താന്‍ മത്സരത്തില്‍ നേടിയ റണ്‍സിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ന്യുസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ നേടിയ 3497 റണ്‍സിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്.

Advertisements

ഇന്ത്യ പാകിസ്താന്‍ മത്സരത്തില്‍ മുഹമ്മദ് നവാസ് എറിഞ്ഞ എട്ടാമത്തെ ഓവറിലെ പന്തില്‍ സിക്‌സറടിച്ചാണ് താരം ഈ ബഹുമതിയിലേക്ക് എത്തിയത്. തുടര്‍ന്ന് ലോക ടി20യിലെ ഏറ്റവും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്ന താരമായി ഇന്ത്യയുടെ മാജിക്കല്‍ സ്‌ട്രൈക്കര്‍ മാറി. 133 മത്സരങ്ങളില്‍ നിന്നും 32.10 എന്ന ശരാശരിയില്‍ ആകെ 3499 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 4 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും നേടിയ അദ്ദേഹത്തിന്റെ ടി20 മത്സരങ്ങളിലെ മികച്ച സ്‌കോര്‍ റേറ്റ് 118 ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യന്‍ താരം വിരാട് കോഹ്ലി (3343) , ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച് (2855) പാക് താരം ബാബര്‍ അസം (2696)് എന്നിവരാണ് രോഹിത് പിന്നിലായിട്ടുള്ള മറ്റ് താരങ്ങള്‍ .

Hot Topics

Related Articles