കോട്ടയത്ത് നടന്നത് മേഘവിസ്‌ഫോടനമോ..? ഒറ്റ രാത്രിയിലെ മഴയിൽ വെള്ളത്തിൽ മുങ്ങി പുതുപ്പള്ളി; ഈരാറ്റുപേട്ടയിൽ വീണ്ടും മഴ; വെള്ളപ്പൊക്കി സാധ്യത; അജ്ഞാത മൃതദേഹം ഒഴുകിയെത്തി; വീഡിയോ കാണാം

കോട്ടയം: ഒറ്റ രാത്രിയിലെ മഴയിൽ വെള്ളത്തിൽ മുങ്ങി പുതുപ്പള്ളി. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയ്ക്കു പിന്നാലെയാണ് പുതുപ്പള്ളി പള്ളി അടക്കം വെള്ളത്തിൽ മുങ്ങിയത്. ആശങ്കയുടെ നിമിഷങ്ങൾ പ്രദേശ വാസികൾക്ക് സമ്മാനിച്ചാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. പുതുപ്പള്ളി പള്ളിയുടെ മുറ്റത്ത് കൂടി ഒഴുകുന്ന തോടും പാടവും അടക്കം ഒറ്റ രാത്രി കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഈ പ്രദേശമാകെ വെള്ളത്തിൽ മുങ്ങി. ഇതോടെയാണ് സാധാരണക്കാർ അടക്കം ആശങ്കയിലായത്.

Advertisements

ഇതിനിടെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വീണ്ടും മഴ ശക്തമാകുന്നു. ഈരാറ്റുപേട്ട മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. മൂന്നിലവ്, നടയ്ക്കൽ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി തുടങ്ങി. ഇതോടൊപ്പം മീനച്ചിലാറ്റിലും ജലനിരപ്പ് ഉയരുകയാണ്. അതിശക്തമായ ഒഴുക്ക് ഇപ്പോൾ തന്നെ നദിയിലുണ്ട്. ഇത് പാലാ, ഭരണങ്ങാനം പ്രദേശങ്ങളിലും ആശങ്കയുണർത്തുന്നുണ്ട്. ഇതിനിടയിൽ ഭരണങ്ങാനത്ത് മീനച്ചിലാറ്റിലൂടെ അഞ്ജാത മൃതദേഹം ഒഴുകി എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിലങ്ങു പാറ പാലത്തിന് സമീപത്തുകൂടി ഒഴുകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തറപ്പേൽക്കടവ് ഭാഗത്തു നിന്നും പോലീസും, ഫയർഫോഴ്‌സും ചേർന്ന് കരയ്ക്ക് അടുപ്പിച്ചു. പാൻസും, ഷർട്ടും ധരിച്ച പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.