മല്ലപ്പള്ളി : വായ്പ്പൂര് സർവീസ് സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡിന്റെ ഓണം വിപണി ആരംഭിച്ചു. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ കെ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ദീപ്തി ദാമോദരൻ, ബാങ്ക് വൈസ് പ്രസിഡന്റ് ഫസീല ബീവി, ഭരണസമിതി അംഗങ്ങളായ എ ജെ ജോസഫ്, തോമസ് മാത്യു, അനീഷ് ബാബു, സെക്രട്ടറി ടി എ എം ഇസ്മായിൽ, തോമസ് ജോൺ എന്നിവർ സംസാരിച്ചു. പൊതു വിപണി വിലയുടെ അൻപതു ശതമാനം വരെ സബ്സിഡി നിരക്കിലാണ് പലവ്യഞ്ജനങ്ങൾ നൽകുന്നത്.
Advertisements