കോട്ടയം ഉഴവൂര്‍ കോളേജില്‍ സംഘര്‍ഷം: യൂണിറ്റ് സെക്രട്ടറി അടക്കം മൂന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; ആക്രമണം നടത്തിയത് ആര്‍.എസ്.എസ് – എബിവിപി പ്രവര്‍ത്തകര്‍ എന്ന് എസ്.എഫ്.ഐ

കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അടക്കം മൂന്നു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെയും വൈസ് പ്രസിഡന്റിനെയുമാണ് എ.ബി.വി.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത് എത്തി. സംസ്ഥാന വ്യാപകമായി ആര്‍.എസ്.എസും എ.ബി.വി.പിയും സംഘര്‍ഷം സൃഷ്ടിക്കുകയാണ് എന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

Advertisements

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനായി ക്യാമ്പസില്‍ അലങ്കരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ലുക്മാന്‍, വൈസ് പ്രസിഡന്റ് അലന്‍ ജോണ്‍,സെക്രട്ടറിയേറ്റ് മെമ്പര്‍ അമല്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. നവാഗതരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോളേജിനു മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ ക്രമീകരിക്കുകയായിരുന്നു. ഇതിനിടെയാണ് അതിക്രമവുമായി എബിവിപി – ആര്‍.എസ്.എസ് സംഘം എത്തിയതെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്രമത്തെ തുടര്‍ന്നു എബിവിപി ആര്‍എസ്.എസ് പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് അധ്യായന വര്‍ഷം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ വ്യാപകമായി അക്രമം നടത്തി ക്യാമ്പസുകളില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനായി നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നീക്കങ്ങളെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കും.എബിപിവി – ആര്‍.എസ്.എസ് അക്രമത്തില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. കാലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തു.

Hot Topics

Related Articles