കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ കത്തോലിക്കാ സഭയുടെ യുവജന വിഭാഗമായ കെ.സി.വൈഎമ്മിന്റെ മുൻ സംസ്ഥാന ഭാരവാഹി. കത്തോലിക്കാ സഭയുടെ യുവജന വിഭാഗമായ കെ.സി.വൈഎമ്മിന്റെ സംസ്ഥാന പ്രസിഡന്റും, ജോസ് കെ.മാണി എംപിയായിരിക്കെ പഴ്സണൽ അസിസ്റ്റന്റുമായിരുന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ അയർക്കുന്നം മറ്റക്കര മണ്ണൂർപള്ളി വാണിയംപുരയിടത്തിൽ ജേക്കബ് തോമസ് (40).
വെള്ളിയാഴ്ച ഉച്ചയോടെയാണ് പഞ്ചായത്ത് ഓഫിസിൽ ഇരുന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ കെ.സി.വൈഎമ്മിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന ഇദ്ദേഹം, ജില്ലാ കളക്ടറേറ്റിൽ ജോലി ചെയ്യുന്നതിനിടെ റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നു. കളക്ടറേറ്റിലെ സഹപ്രവർത്തരായ ചിലരുമായി ചേർന്നാണ് ഇദ്ദേഹം റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നത്. ഇത് കൈക്കൂലിപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുളള നടപടിയാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വില്ലേജ് ഓഫിസർ പിടിയിലായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആനിക്കാട് സ്വദേശിയുടെ സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നു ദിവസങ്ങളോളമായി വിജിലൻസ് സംഘം, വില്ലേജ് ഓഫിസറെ നിരീക്ഷിച്ചു വരികയായിരുന്നു. എന്നാൽ, ഇയാൾ നേരിട്ട് പണം കൈപ്പറ്റാൻ തയ്യാറായിരുന്നില്ല. ഒടുവിലാണ് വിജിലൻസ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഇയാളെ പിടികൂടിയത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി വി.ആർ രവികുമാർ, ഇൻസ്പെക്ടർ രമേശ്, എസ്.ഐമാരായ തോമസ്, കെ.ആർ സുരേഷ്്, സ്റ്റാൻലി തോമസ്, ഗോപകുമാർ, എ.എസ്.ഐ ബേസിൽ പി.ഐസക്ക്, എ.എസ്.ഐ അനിൽകുമാർ, എ.എസ്.ഐ കെ.പി രജനി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ടി.പി രാജേഷ്, അരുൺചന്ദ്, സൂരജ്, സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.