കോട്ടയം: കോട്ടയം നഗരത്തിൽ നഗരസഭയുടെ കടമുറികളുടെ പേരിൽ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. നഗരസഭയുടെ ഏഴു കെട്ടിടങ്ങളിലെ 30 കടമുറികൾ ലൈസൻസികൾ മറിച്ചു വാടകയ്ക്കു നൽകിയ വകയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. മാസത്തിൽ 800 രൂപ വാടകയ്ക്ക് എടുക്കുന്ന പല കടമുറികളും ഒരു ദിവസം 2000 രൂപയ്ക്കാണ് മറിച്ചു നൽകുന്നത്. തട്ടിപ്പു സംബന്ധിച്ചു ഇന്റലിജൻസ് സംഘം അന്വേഷണം നടത്തി റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശത്തെ തുടർന്ന് നഗരസഭ കടമുറികളുടെ ലൈസൻസികളുടെ യോഗം വിളിച്ചെങ്കിലും മൂന്നു പേർ മാത്രമാണ് ഹാജരായത്. ഇതേ തുടർന്നു അനധികൃതമായി മറ്റൊരാൾക്കു വാടകയ്ക്കു നൽകിയ കെട്ടിടങ്ങൾക്കെതിരെ നഗരസഭ നടപടി ആരംഭിച്ചിട്ടുണ്ട്.
കോട്ടയം നഗരസഭയിലെ കടമുറികൾ ലൈസൻസികൾ കീഴ് വാടകയ്ക്ക് നൽകി അഴിമതി നടത്തുന്നു എന്ന് കാട്ടിയാണ് ഇന്റലിജൻസ് സംഘം മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഈ ഇന്റലിജൻസ് റിപ്പോർട്ട് സഹിതമാണ് നഗരകാര്യ ഡയറക്ടർ റിപ്പോർട്ട് കോട്ടയം നഗരസഭ സെക്രട്ടറിയ്ക്കു സമർപ്പിച്ചത്. ഇതേ തുടർന്നു ഈ റിപ്പോർട്ട് നഗരസഭ റവന്യു ഇൻസ്‌പെക്ടർക്ക് കൈമാറി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യു ഇൻസ്പക്ടർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഏഴു കെട്ടിടങ്ങളിലെ 30 കടമുറികൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി.ഗോപകുമാർ എന്നിവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസികൾക്ക് നോട്ടീസ് നൽകി ഹിയറിംങ് വിളിക്കുകയായിരുന്നു. ഇതേ തുടർന്നു, തിരുനക്കര ഷോപ്പിംങ് കോംപ്ലക്‌സിലെ എട്ടാം നമ്പർ മുറിയിലെ എം.യൂസഫ്, കെ.ഇ ഷബീർ, കോടിമത പച്ചക്കറി മാർക്കറ്റിലെ ടി.ചാക്കോ, നെഹ്‌റു സ്‌റ്റേഡിയം ഗാലറിയിലെ എബ്രഹാം സ്‌കറിയ എന്നിവർ ഹാജരായി വിശദീകരണം നൽകിയിട്ടുണ്ട്.
ക്രമക്കേട് നടന്നതായി കണ്ടെത്തിയ കെട്ടിടങ്ങൾ ഇങ്ങനെ
തിരുനക്കര ഷോപ്പിംങ് കോംപ്ലക്‌സിലെ എട്ടാം നമ്പർ മുറി എം.യൂസഫിനും, കെ.ഇ ഷബീറിനുമാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. ഇവിടെ യൂസഫ് ഷബീർ എന്നൾ സ്ഥാപനം നടത്തി ലാഭവിഹിതം പങ്ക് വയ്ക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഒൻപതാം നമ്പർ മുറി കെ.ഒ അബൂബക്കറിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ഫൈസൽ എന്നയാൾ സ്റ്റാഫിനെ വച്ച് കച്ചവടം നടത്തുകയാണ്. 14 ആം നമ്പർ മുറിയ്ക്ക് കെ.എ മുഹമ്മദ് ഹനീഫയാണ് ലൈസൻസ് എടുത്തിരിക്കുന്നത്. എന്നാൽ, ഇദ്ദേഹമല്ല ഇവിടെ കട നടത്തുന്നത്. 18 ആം നമ്പർ മുറി എൻ.എം നൗഷാദാണ് ലൈസൻസി എടുത്തതെങ്കിലും ഇദ്ദേഹത്തിന്റെ ബന്ധു ജീവനക്കാരെ വച്ചാണ് നടത്തുന്നത്. 20 ആം നമ്പർ മുറി സത്യഭാവ എന്നയാളാണ് ലൈസൻസി എങ്കിലും ഇവരുടെ മകനും ഫിറോസ് എന്നയാളും ചേർന്നാണ് കട നടത്തുന്നത്.
ബാക്കി കടകൾ ഏതെല്ലാം
നാളെ അറിയാം