മദ്യലഹരിയിൽ അർദ്ധരാത്രി കോട്ടയം നഗരമധ്യത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അഴിഞ്ഞാട്ടം; മുണ്ടക്കയം പാറത്തോട് ഹെൽത്ത് ഇൻസ്‌പെക്ടർമാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിലേയ്ക്ക് കാർ ഓടിച്ചു കയറ്റി; സ്റ്റാൻഡിനുള്ളിൽ പരസ്യ മദ്യപാനം; രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ മദ്യ ലഹരിയിൽ അതിക്രമം നടത്തുകയും, കാറോടിച്ച് കയറ്റുകയും പരസ്യമായി മദ്യപിക്കുകയും ചെയ്ത രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർമാർ പിടിയിൽ. മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ തിരുവനന്തപുരം കാട്ടാക്കട വിനോദ് വിലാസിൽ വിനോദ് (44), തിരുവനന്തപുരം നെയ്യാറ്റിൻകര പുനംവിളയിൽ വിനോദ് (47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Advertisements

ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടെ കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു അനിഷ്ട സംഭവങ്ങൾ. നഗരമധ്യത്തിലെ സ്റ്റാൻഡിനുള്ളിലേയ്ക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥർ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. തുടർന്നു കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലെ പെട്രോൾ പമ്പിന് സമീപം വാഹനം നിർത്തിയിട്ട ശേഷം ഇരുവരും ഇവിടെ നിന്നു പരസ്യമായി മദ്യപിച്ചിരുന്നതായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലുണ്ടായിരുന്നവർ പറയുന്നു. ഇതിനെ ചോദ്യം ചെയ്യാൻ സ്റ്റാൻഡിനുള്ളിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇവർക്കു നേരെയും ഹെൽത്ത് ഇൻസ്‌പെക്ടർമാർ തട്ടിക്കയറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനങ്ങൾക്ക് കടന്നു പോകാനാവാത്ത വിധം സ്റ്റാൻഡിൽ വാഹനം നിർത്തിയിട്ടതോടെ യാത്രക്കാരും പ്രതിഷേധവുമായി എത്തി. ഇതോടെ ഇയാൾ യാത്രക്കാർക്ക് നേരെയും തട്ടിക്കയറി. ഇതോടെയാണ് കെ.എസ്.ആർ.ടിസി സ്റ്റാൻഡ് അധികൃതർ വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സംഘം സ്്ഥലത്ത് എത്തി ഇവരെ ആദ്യം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഇവർ തയ്യാറായില്ല. തുടർന്നു ബലം പ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തിൽ കയറ്റിയത്. വൈദ്യ പരിശോധനയ്ക്കായി ഇരുവരെയും ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും സഹകരിക്കാൻ തയ്യാറായില്ല. ഇവിടെയും രണ്ടു പേരും ബഹളം വച്ചു.

തുടർന്നു പൊലീസ് സംഘം ബലം പ്രയോഗിച്ചാണ് രണ്ടുപേരെയും വൈദ്യ പരിശോധനയ്ക്കിരുത്തിയത്. കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യപിച്ചെത്തി അക്രമം നടത്തുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ അടിയന്തരമായി ശ്രദ്ധ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.