കോട്ടയം പള്ളത്ത് രണ്ടാം നിലയുടെ വാർക്ക നടക്കുന്നതിനിടെ തെന്നി വീണ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്; പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരം

കോട്ടയം: പള്ളം 20 ആം കവലയിൽ വീട് നിർമ്മാണത്തിനിടെ രണ്ടാം നിലയുടെ വാർക്കയ്ക്കായി നിർമ്മിച്ച തട്ടിൽ നിന്നു തെന്നി വീണ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബീഹാർ സ്വദേശികളായ നാഗേന്ദ്രൻ (40), ധനഞ്ജയ് (19), ജാർഖണ്ഡ് സ്വദേശികളായ വിശ്വനാഥ് (28), വിജയ് (25), ബുധൻ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ധനഞ്ജയെയും, നാഗേന്ദ്രയെയും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി.

Advertisements

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പള്ളം ബോർമ്മക്കവലയ്ക്കു സമീപം 28 ആം കവലയിലായിരുന്നു അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള കോൺക്രീറ്റിംങ് ജോലികൾ നടക്കുകയായിരുന്നു. ഈ ജോലിയ്ക്കിടെയാണ് ഇതിനിടെ കോൺക്രീറ്റിംങിനായി തയ്യാറാക്കിയ തട്ടിൽ നിന്നും തെന്നി അഞ്ചു പേരും താഴേയ്ക്കു വീഴുകയായിരുന്നു. രണ്ടാം നിലയിൽ നിന്നും താഴെ വീണ അഞ്ചു പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് രണ്ടു പേരുടെയും വാരിയെല്ലിന് പൊട്ടലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു റഫർ ചെയ്തത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Hot Topics

Related Articles