അമലഗിരിയിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി

അമലഗിരി: അമലഗിരി റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സാംസ്കാരിക-സഹകരണ വകുപ്പ്മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിവിധ കാരുണ്യ ആരോഗ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നടത്തി. അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ടി. വി. സോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തി.

Advertisements

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, ഗ്രാമ പഞ്ചായത്തംഗം ഹരിപ്രകാശ്, ഫാ. പി. സി. ജോൺസൺ, പി. ഗോപകുമാർ, ഷീലാ ജോസ്, ലീനസ് ബേബി, പ്രൊഫ. അനു വർഗീസ്, ഡോ. സിബു ചിത്രൻ എന്നിവർ പ്രസംഗിച്ചു. ഓണാക്കോടി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി വിതരണം ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾ ഡോ. ജീനാ അഗസ്റ്റിൻ, ഡോ. രോഷ്ണി സോണി,മാത്യു സെബി ജോജി, ടോം വിൽഫ്രഡ്‌, ഇമ്മാനുവൽ സാം ജോൺസ്, അലൻ ടോം, ആൽവിൻ ടോം, ,ആൻ ടോം, ജറാർഡ് മാത്യു ലീനസ്, മാത്യു ജെയിംസ്, ലിയ ആൻ ഫിലിപ്പ്, ടോണി ജോമോൻ, ഏഞ്ചൽ അന്ന സാം എന്നിവർക്ക് മന്തി വാസവൻ വിതരണം ചെയ്തു.

Hot Topics

Related Articles