ഓണാഘോഷത്തിനായി സ്‌കൂളിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചു; എറണാകുളം സ്വദേശിയായ യുവാവ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായി; പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

കോട്ടയം: ഓണാഘോഷത്തിനായി സ്‌കൂളിൽ എത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഹോട്ടൽ മുറിയിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ എറണാകുളം സ്വദേശി പിടിയിൽ. കോട്ടയം കുറവിലങ്ങാട് സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലാണ് എറണാകുളം സ്വദേശിയെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുറവിലങ്ങാട് പ്രദേശത്തെ സ്‌കൂളിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സാരിയുടുത്ത് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെയാണ് പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. സ്‌കൂളിലെ ഓണപ്പരിപാടി ദിവസം ഏറ്റുമാനൂരിൽ എത്തിയ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേയ്്ക്കു കൊണ്ടു പോകുകയായിരുന്നു. ആദ്യം ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലിൽ കുട്ടിയെ എത്തിച്ചെങ്കിലും ഇവിടെ മുറി ലഭിച്ചില്ല. തുടർന്നു, പട്ടിത്താനത്തെ മറ്റൊരു ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടി സ്‌കൂളിൽ എത്താതിരുന്നതിനെ തുടർന്നു സ്‌കൂൾ അധികൃതർ വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണ് കുട്ടിയെ കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്നു, വീട്ടുകാർ അന്വേഷണം നടത്തിയതോടെ വൈകിട്ടോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ചോദിച്ചതോടെയാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്നു, വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പിടികൂടി. എറണാകുളത്തു നിന്നും തിങ്കളാഴ്ച പുലർച്ചെയാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.