ഗാന്ധിനഗർ : നായയുടെ കടിയേറ്റ് കോട്ടയംമെഡിക്കൽകോളജ്കുട്ടികളുടെആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽവേണ്ടത്രപുരോഗതിയുണ്ടായിട്ടി ല്ലെന്ന്ആശുപത്രി അധികൃതർ.
മരുന്നു കളോട്പ്രതികരിക്കുന്നുണ്ടെങ്കിലും ആശങ്കവിട്ടുമാറിയിട്ടില്ലെന്ന് സൂപ്രണ്ട് ഡോ കെ പി ജയപ്രകാശ് പറഞ്ഞു. പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ചിരിക്കുന്ന സാംമ്പിളുകളുടെ ഫലം നാളെ (ചൊവ്വാഴ്ച)ലഭിക്കുമെന്നും, എന്നാൽ നിലവിലുള്ള ചികിത്സകളും പരിശോധനകളും കൃത്യമായിനടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.റാന്നികൂനംകര ഷീലാഭവനിൽ ഹരീഷ് രജനി ദമ്പതികളുടെ മൂത്ത മകൾഅഭിരാമി (12) യാണ് ചികി ഝയിൽ കഴിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 13ന് വീടിന് സമീപത്തുനിന്നാണ് നായയുടെ കടിയേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശു പത്രിയിൽ മൂന്ന്ടോസ് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. എന്നാൽ കടിയേറ്റ കണ്ണിന്റെ ഭാഗത്ത് അണുബായ യുണ്ടാകുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തതിനാൽ, വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായി ഇ തിനെ തുടർന്നാണ് കുട്ടികളുടെ ആശു പത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽനിന്നുള്ളവെള്ളം, കഴുത്തിന്റെ പിൻഭാഗത്തു നിന്നുള്ള ത്വക്ക് എന്നിവയുടെ സാംമ്പിളുകൾ ശേഖരിച്ച് പൂനെ വൈറോളജി ലാബിൽ അയക്കുകയും ചെയ്തു.അതിന്റെ ഫലം ലഭിച്ച ശേഷം മെഡിക്കൽ ബോർഡ് കൂടി ആവശ്യമെങ്കിൽ ചികിഝ ക്രമീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.