കുഞ്ചാക്കോയ്ക്കൊപ്പം നൃത്തമാടിയ ശങ്കുവിന് ഇക്കുറി ആവേശത്തിന്റെ ഓണം..! നാട്ടിൽ താരമായ ശങ്കുവിനും കുടുംബത്തിനും ഓണക്കോടി സമ്മാനിച്ച് എൻ.സി.എസ് വസ്ത്രം

കോട്ടയം: എൻ.സി.എസ് വസ്ത്രം ഉദ്ഘാടന വേദിയിൽ കുഞ്ചാക്കോ ബോബനൊപ്പം നൃത്തം ചെയ്ത് താരമായ ശങ്കുവിനും കുടുംബത്തിനും ഇക്കുറി മൂന്നിരട്ടി ആവേശത്തിന്റെ ഓണം …! ശങ്കുവിനും കുടുംബത്തിനും മൂന്നിരട്ടി ഓണാഘോഷമായി ഓണക്കോടി സമ്മാനിച്ചാണ് എൻ.സി.എസ് വസ്ത്രം തങ്ങളുടെ സ്നേഹം സമ്മാനിച്ചത്. നാടിനു മുഴുവൻ മൂന്നിരട്ടി ഓണം സമ്മാനിക്കുന്ന എൻ.സി.എസ് വസ്ത്രം ഗ്രൂപ്പിൽ നിന്ന് ഓണക്കോടി ലഭിക്കുന്നതും , കുഞ്ചാക്കോയ്പ്പം നൃത്തമാടാൻ കഴിഞ്ഞതും, നാട്ടിലെതാരമായതുമാണ് ശങ്കുവിന് ഈ ഓണം മൂന്നിരട്ടി സന്തോഷം നൽകിയത്.

Advertisements


ഏതു വേദിയിലും ചാടിക്കയറി നൃത്തം കളിക്കുന്ന ആവേശമുള്ള ആറാം ക്ലാസുകാരൻ ശങ്കുവിന്റെ ഈ ആവേശമാണ് കുടുംബത്തിനു മുഴുവൻ ഓണം ആഘോഷമാക്കാൻ വേണ്ടതെല്ലാം എത്തിച്ചു നൽകിയത്. കഴിഞ്ഞ ദിവസം കോട്ടയം സിഎംഎസ് കോളേജ് റോഡിൽ എൻ.സി.എസ് വസ്ത്രയുടെ ഉദ്ഘാടന ചടങ്ങിൽ എത്തിയ കുഞ്ചാക്കോ ബോബനൊപ്പം – ദേവദൂതർ പാടി – ഗാനത്തിനൊപ്പം ചുവടുവച്ചാണ് കോട്ടയം കുടമാളൂർ വെള്ളാപ്പള്ളിയിൽ വീട്ടിൽ സുരേഷിന്റെയും മഞ്ജുവിന്റെയും മകൻ എസ്.ഗൗരിശങ്കർ (ശങ്കു) വൈറലായി മാറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻ.സി.എസ് വസ്ത്രത്തിന്റെ ഉദ്ഘാടനവും, ഇതിന്റെ ഭാഗമായി ശങ്കു കുഞ്ചാക്കോ ബോബനൊപ്പം വേദിയിൽ ചുവട് വച്ചതുമാണ് വൈറലായിരിക്കുന്നത്. ഇതിനിടെയാണ് എൻ.സി.എസ് വസ്ത്രം ഗ്രൂപ്പ് ഗൗരിശങ്കറിനും കുടുംബത്തിനും ഓണക്കോടി സമ്മാനിക്കാൻ തീരുമാനിച്ചത്. എൻസിഎസ് വസ്ത്രത്തിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ ചേർന്ന് സമ്മാനം വിതരണം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ് , കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, എൻ.സി.എസ് വസ്ത്ര ഗ്രൂപ്പ് ചെയർമാൻ എൻ.എം രാജു, ജോയിന്റ് മാനേജിംങ് ഡയറക്ടർ അലൻ ജോർജ്, ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അഗസ്റ്റിൻ ലാജി പോൾ, ചീഫ് ഡിസൈനർ പ്രിൻസി അലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എസ്.ഗൗരിശങ്കറിനൊപ്പം മാതാവ് മഞ്ജുവിനും , വല്യമ്മ വൽസലയ്ക്കും സഹോദരി സൂര്യയ്ക്കുമൊപ്പമാണ് ഗൗരിശങ്കർ എത്തിയത്.

എൻ.സി.എസ് വസ്ത്രത്തിന്റെ ഉദ്ഘാടന ദിവസം കുഞ്ചാക്കോ ബോബനും, മിയ ജോർജും, അനു സിതാരയും, നമിത പ്രമോദും എത്തുന്നത് അറിഞ്ഞ് വല്യമ്മ വൽസലയ്ക്കും സഹോദരി സൂര്യയ്ക്കും ഒപ്പമാണ് ശങ്കു എൻസിഎസ് വസ്ത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയത്. നാട്ടിലെ ഏതു വേദിയിലും പാട്ടു വച്ചാൽ സ്റ്റേജിൽ കയറി ശങ്കു ഡാൻസ് കളിക്കാൻ മിടുമിടുക്കനാണ്. ഈ ആവേശം മനസിൽ വച്ചാണ് ശങ്കു കുഞ്ചാക്കോയുടെ വേദിയ്ക്കു മുന്നിൽ നൃത്തമാടിയത്. ഈ നൃത്തം കണ്ട കുഞ്ചാക്കോ ബോബൻ ശങ്കുവിനെ വേദിയിലേയ്ക്കു വിളിച്ച് കയറ്റുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ അടക്കം ഏറ്റെടുത്ത് വൈറലായി മാറിയത്. ഇതോടെ നാട്ടിലും ശങ്കു താരമായി മാറി. സ്‌കൂളിൽ കുട്ടികളെല്ലാം വിഐപി പരിവേഷമാണ് നൽകിയിരുന്നതെന്നു ശങ്കുവിന്റെ സുഹൃത്തുക്കൾ പറയുന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനമായിരുന്നു ഈ ഓണക്കാലത്തും കുടുംബത്തിന്റെ ഏക ആശ്രയം. ഈ സാഹചര്യത്തിൽ ഓണക്കാലത്ത് ആവേശം വിതച്ച് ഓണക്കോടി കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബവും.

Hot Topics

Related Articles