അടിമാലി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഹൃദ്രോഗിയായ വൃദ്ധന് ഗുരുതര പരിക്ക്. ചിത്തിരപുരം മീൻകെട്ട് മുകളേൽ എം.ജി. രാജപ്പൻ (64) ആണ് പരിക്കേറ്റത്.അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപമുളള വ്യാപാര സ്ഥാനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങും വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. റോഡിൽ നിന്ന് അഞ്ചു അടിയിലേറെ ദൂരത്തേക്ക് തേറ്റകൊണ്ട് കുത്തി എറിയുകയായിരുന്നു.
Advertisements
വീഴ്ചയിൽ ഇടതു കാൽ മുട്ട് തെന്നി മാറിയിട്ടുണ്ട്. ഇടതു കൈക്കും ശരീരത്തും ധാരാളം മുറുപ്പുകൾ ഏറ്റിട്ടുണ്ട്. ഹൃദ്രോഗത്തിന് കോട്ടയം മെഡിക്കൽ കോളജിൽ ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.