വടവാതൂർ തേമ്പ്രവാൽ കടവിൽ നിരോധിത പുകയില ഉത്പ്ന്ന നിർമ്മാണ കേന്ദ്രത്തിൽ എക്‌സൈസ് റെയ്ഡ്; നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു

കോട്ടയം: വടവാതൂർ തേമ്പ്രവാൽ കടവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ നിർമ്മാണ കേന്ദ്രം എക്‌സൈസ് പിടികൂടി. നിർമ്മാണ കേന്ദ്രം നടത്തിയിരുന്ന നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സരുണിനെ (മായാവി)യും എക്‌സൈസ് സംഘം പിടികൂടിയതായി സൂചനയുണ്ട്. തേമ്പ്രവാൽ കടവിനു സമീപത്തെ ഷാപ്പിനു പുറകിലായി പ്രവർത്തിച്ചിരുന്ന വീട്ടിലാണ് എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന നടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്‌സൈസ് സംഘം പ്രദേശം കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച രാവിലെയോടെ എക്‌സൈസ് അസിസ്റ്റൻ കമ്മിഷണർ രാജേഷിന്റെയും, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗവും ഇന്റലിജൻസ് വിഭാഗം അസി.എക്‌സൈസ് ഇൻസ്‌പെക്ടറുമായ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.