കോട്ടയത്ത് കോടതിയിൽ എത്തിച്ച കുപ്രസിദ്ധ ഗുണ്ട അലോട്ടിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ : പിടിയിലായത്

കോട്ടയം : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ കുര്യൻ മകൻ   തോമസ് (  പുക തോമ – 40)നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇയാളും സുഹൃത്തും ചേർന്ന്  കഴിഞ്ഞ മാസം 28 ആം തീയതി വിയ്യൂർ സെന്റർ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ഗുണ്ടയായ  അലോട്ടിയെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും   കോടതി വരാന്തയിൽ വച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെ  തുടര്‍ന്ന് ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി, മൂവാറ്റുപുഴ എക്സൈസ് എന്നീ സ്റ്റേഷനുകളിൽ കേസുകൾ  നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു. ശ്രീജിത്ത്, എസ് ഐ മാരായ അനുരാജ്,അജിത്ത്  സി.പി.ഓ മാരായ പ്രതീഷ് രാജ്,ജയൻ,വിപിൻ, ബൈജു,ശ്രാവൺ, നിതാന്ത്,ശ്യാം.എസ്.നായർ,സനൂപ്  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles