ആദിപമ്പ – വരട്ടാർ ജലോത്സവം: കിഴക്കനോതറ-കുന്നേകാടും കോടിയാട്ടുകരയും ജേതാക്കൾ

മൂന്നാം ആദിപമ്പ-വരട്ടാർ ജലോത്സവത്തിൽ എ ബാച്ചിൽ കിഴക്കനോതറ-കുന്നേകാടും ബി ബാച്ചിൽ കോടിയാട്ടുകര പള്ളിയോടവും ജേതാക്കളായി. ഓതറ, മംഗലം പള്ളിയോടങ്ങൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ചതിന് എ ബാച്ചിൽ നിന്ന് കീഴ്‌വന്മഴിയും ബി ബാച്ചിൽ നിന്ന് പുതുക്കുളങ്ങരയും വിജയികളായി. ജേതാക്കൾക്കുള്ള സമ്മാനദാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിച്ചു.
കായികബലത്തിന്റെ സമർപ്പണവും പരീക്ഷണവുമാണ് തുഴക്കാർ നടത്തുന്നതെന്ന് കിഴക്കനോതറ പുതുക്കുളങ്ങരയിൽ ആദിപമ്പ-വരട്ടാർ ജലോത്സവം ഉദ്ഘാടനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു.

Advertisements

കായികശേഷിയോടെയും വൈദഗ്ധ്യത്തോടും കൂടി വള്ളം തുഴയുന്നവരാണ് ജലോത്സവം മഹത്തരമാക്കുന്നത്. ജനകീയമായി നടത്തിയ വരട്ടാർ പുനരുജീവന പ്രവർത്തനത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ജലോത്സവത്തിലൂടെ നടത്തുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് വിതരണവും വഞ്ചിപ്പാട്ട് മത്സര വിജയികൾക്കുള്ള സമ്മാനദാനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർവഹിച്ചു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ കെ ബി ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജനും ചേർന്ന് ജലഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളെ പ്രതിനിധീകരിച്ച് സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽ കോടിയാട്ടുകര ഒന്നാം സ്ഥാനവും കിഴക്കനോതറ-കുന്നേകാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആദി പമ്പയിൽ ചേന്നാത്ത് കടവ് മുതൽ പുതുക്കുളങ്ങ പടനിലം വരെയാണ് ജലോത്സവം നടന്നത്.
ആദിപമ്പ-വരട്ടാർ ജലോത്സവത്തിൽ ഓതറ, കിഴക്കനോതറ-കുന്നേകാട്, ഇടനാട്, കീഴ്വ‌ന്മഴി എന്നീ എ ബാച്ചിൽപ്പെട്ട നാല് പള്ളിയോടങ്ങളും, പുതുക്കുളങ്ങര, മേപ്രം -തൈമറവുംകര, കോടിയാട്ടുകര, മംഗലം എന്നീ ബി ബാച്ചിൽപെട്ട പള്ളിയോടങ്ങളും പങ്കെടുത്തു.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസ തോമസ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിൻസൻ വർഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അമിതാ രാജേഷ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി ജോൺ മാത്യു, എൻ എസ് രാജീവ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ വിനീഷ് കുമാർ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, പ്രിയ വർഗീസ്, സതീഷ് വാളോത്തിൽ, ബിജി ബെന്നി, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, ഷേർലി ജയിംസ്, ആർ. ജയശ്രീ, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, സംഘാടക സമിതി അംഗങ്ങളായ സാലി ജേക്കബ്, ചന്ദ്രൻപിള്ള ഓതറ, രാഹുൽ രാജ്, ജി. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles