റാന്നി വലിയ പാലത്തിൽ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

റാന്നി: റാന്നി വലിയ പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അങ്ങാടി നെല്ലിക്കമൺ തൈപ്പറമ്പിൽ ടി എസ് ബാബുവിന്റെ മകൻ ബിബിൻ ടി ബാബു (29) വിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാവിലെ വാഴക്കുന്നം ഭാഗത്തു കൂടി നദിയിൽ മൃതദേഹം ഒഴുകിനടക്കുന്നതു കണ്ടതിനെ തുടർന്ന് അഗ്നിശമന സേനയെ നാട്ടുകാർ വിവരം അറിയിച്ചു. അഗ്നിശമന സേനയെത്തി ചെറുകോലിൽ വെച്ച് മൃതദേഹം കരയ്ക്കടിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം സംസ്ക്കരിച്ചു.
അവിവാഹിതനായ ബിബിൻ
സ്വകാര്യ ബസ് ജീവനക്കാരനാണ്.

Advertisements

Hot Topics

Related Articles