ജില്ലാ പോലീസ് ഓഫീസ് ഓണാഘോഷം: അഡീഷണൽ എസ്പി ബിജി ജോർജ്ജ് ഉത്ഘാടനം ചെയ്തു

പത്തനംതിട്ട : ജില്ലാ പോലീസ് ഓഫീസിലും ഓണാഘോഷം നടന്നു. രാവിലെ ഓണപ്പൂക്കളമിട്ടശേഷമാണ് ആഘോഷങ്ങൾ തുടങ്ങിയത്. അഡീഷണൽ എസ്പി ബിജി ജോർജ്ജ് പരിപാടികൾ ഉത്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം ആഘോഷങ്ങൾ അകന്നുനിന്ന ഓണനാളുകൾക്കൊടുവിൽ ഇത്തവണ ആഘോഷിക്കാൻ എല്ലാ മലയാളികൾക്കും അവസരം കൈവന്നിരിക്കുകയാണ്. ഈ അവസരം ഏവർക്കും സമാധാനവും സന്തോഷവും നൽകുന്നതാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബു, ഡി സി ആർ ബി ഡിവൈഎസ്പി എസ് വിദ്യാധരൻ, നർകോട്ടിക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരൻ, സൈബർ സെൽ സി ഐ രമേശ്‌ കുമാർ, വനിതാ സെൽ സി ഐ ഉദയമ്മ, പോലീസ് സംഘടനാ നേതാക്കളായ കെ ബി അജി, പ്രദീപ്‌ വി, പോലീസ് ഫോട്ടോഗ്രാഫർ ജി ജയദേവകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജയദേവകുമാറിന്റെ പൂക്കളവന്ദനം പരിപാടി പ്രത്യേക ആകർഷണമായിരുന്നു തുടർന്ന് തിരുവാതിര ഉൾപ്പെടെയുള്ള കലാമത്സരങ്ങൾ നടന്നു. ഉച്ചയ്ക്ക് ശേഷം വടംവലി തുടങ്ങിയ കായികമത്സരങ്ങളും അരങ്ങേറി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് , ഡി സി ആർ ബി, ജില്ലാ ക്രൈം ബ്രാഞ്ച്, നർകോട്ടിക് സെൽ, ഡി എച്ച് ക്യൂ, വനിതാ സെൽ തുടങ്ങിയ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരും, ജില്ലാ പോലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫും മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് ഡി വൈ എസ് പി കെ എ വിദ്യാധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles