ഓണക്കാലത്ത് കുറ്റകൃത്യങ്ങൾ തടയാൻ കർശന പരിശോധനയുമായി ജില്ലാ പൊലീസ് ; അപകടം ഒഴിവാക്കാനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും കർശന പരിശോധന

കോട്ടയം : ഓണത്തോടനുബന്ധിച്ച് ജില്ലയിൽ പരിശോധന കർശനമാക്കി കോട്ടയം ജില്ലാ പോലീസ്. ഓണാഘോഷത്തിന് മുന്നോടിയായി ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി.

Advertisements

ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതു മൈതാനങ്ങൾ, മാർക്കറ്റുകൾ, എന്നിവിടങ്ങളിലും മറ്റു പൊതു ഇടങ്ങളിലും പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വ്യാപകമായ പരിശോധന നടത്തി. ഇതുകൂടാതെ മറ്റു ജില്ലയിൽ നിന്നും ലഹരിവസ്തുക്കൾ എത്തുന്നത് തടയുന്നതിനായി കർശനമായ വാഹന പരിശോധനക്ക് പുറമേ ഓരോ സ്റ്റേഷൻ പരിധിയിലും പോലീസിന്റെ പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. മുൻപ് ലഹരിവസ്തു കേസിൽ അറസ്റ്റിലായവരും, മറ്റ് ക്രിമിനൽ പശ്ചാത്തലം ഉള്ളവരും പോലീസിന്റെ കർശനമായ നിരീക്ഷണത്തിലാണെന്നും എസ്.പി.പറഞ്ഞു.

Hot Topics

Related Articles