മല്ലപ്പള്ളി: പാർശ്വവത്ക്കരിക്കപ്പെട്ടവരെ ഒപ്പം ചേർത്ത് നിർത്തുന്നതാണ് യഥാർഥ ഓണം എന്ന് ഓർത്തോഡോക്സ് സഭ നിരണം ഭദ്രാസന അധ്യക്ഷനും സുനഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. വിവിധ പരാധീനതകളാൽ ആഘോഷം അന്യമായവർക്ക് ഓണസദ്യ വിളമ്പി ഒന്നിച്ചിരുന്ന് കഴിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഓണക്കോടിയും വിതരണം ചെയ്തു.
മല്ലപ്പള്ളിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മല്ലപ്പള്ളി പ്രസ് ക്ലബ് ഒരുക്കിയ ഓണാഘോഷമാണ് വേറിട്ടൊരു കാഴ്ചയുടെ വേദിയായത്. ക്ലബ് പ്രസിഡന്റ് കെ സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു കുര്യാക്കോസ്, സൂസൻ തോംസൺ, ബിനു ജോസഫ്, ലിൻസി തോമസ്, പ്രകാശ് പി സാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, അംഗങ്ങളായ എസ് വിദ്യാമോൾ, ഗീതു ജി നായർ, പ്രകാശ്കുമാർ വടക്കേമുറി, ബിജു നൈനാൻ പുറത്തൂടൻ, റോസമ്മ എബ്രഹാം, സുരേഷ് ബാബു, രോഹിണി ജോസ്, അഡ്വ. സാം പട്ടേരിൽ, ബിന്ദു മേരി തോമസ്, പ്രസ് ക്ലബ് സെക്രട്ടറി ഷിനു കുര്യൻ, ഖജാൻജി അനു കുറിയന്നൂർ, വൈസ് പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ, ജോയിന്റ് സെക്രട്ടറി ടി ഐ സലിം, രക്ഷാധികാരി സി ജി ശിവരാജൻ നായർ, കോർഡിനേറ്റർ എസ് മനോജ്, രാജീവ് ഫൈനാർട്സ്, ജി പ്രമോദ്, ജി ഗോപകുമാർ, ഇല്യാസ് വായ്പൂര്, രാജീവ് കെ നായർ എന്നിവർ പങ്കെടുത്തു.
പാർശ്വവത്ക്കരിക്കപ്പെട്ടവരെ ഒപ്പം ചേർത്ത് നിർത്തുന്നതാണ് യഥാർഥ ഓണം : ഓർത്തോഡോക്സ് സഭ നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്
Advertisements