ഇട്ടിയപ്പാറയിൽ പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു

റാന്നി: ഇട്ടിയപ്പാറയിൽ വൺവെ തെറ്റിച്ചു വന്ന പിക്കപ്പ് വാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. പെട്ടെന്നുണ്ടായ ഇടിയിൽ പിന്നാലെ എത്തിയ ഇരുചക്രവാഹനവും അപകടത്തിൽ പെട്ടു.
അപകടത്തിൽ ഓട്ടോ ഡ്രൈവർ ബാബുവിന് പരിക്കേറ്റു. ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജംഗ്ഷനിലാണ് അപകടം നടന്നത് . കാവുങ്കൽ പടിയിൽ നിന്നും ബൈപ്പാസ് റോഡിലേക്കു തിരിയാതെ വൺവെ തെറ്റിച്ചു ഇട്ടിയപ്പാറ ജംഗ്ഷനിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടത്തിനു ഇടയാക്കുന്നു. വൺവെ കാര്യക്ഷമമായി നടപ്പാക്കിയാൽ മാത്രമേ അപകടങ്ങൾ ഇല്ലാതാകുകയുള്ളൂ എന്ന് ഡ്രൈവേഴ്സ് യൂണിനുകൾ പറഞ്ഞു.

Advertisements

Hot Topics

Related Articles