തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു; മൂന്നു പേർക്ക് സാരമായി പരിക്കേറ്റു; പരിക്കേറ്റത് തലയോലപ്പറമ്പ് ആപ്പാഞ്ചിറ അതിരമ്പുഴ സ്വദേശികൾക്ക്

തലയോലപറമ്പ് : നിയന്ത്രണം വിട്ട കാർമലക്കംമറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തലയോലപറമ്പ് ഒറ്റപ്ലാക്കൽ വി പിൻ (36)ആപ്പാഞ്ചിറ മുകളിക്കാട്ട് മനോഹർ (30), കോട്ടയം അതിരമ്പുഴ കുന്നാനിക്കൽ സിനുസിറിയക് (30) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 നായിരുന്നു അപകടം. തലപ്പാറയിൽ നിന്നു പൊതിയിലേക്കു പോകുന്ന റോഡിലെ വളവിലായിരുന്നു കാർ അപകടപ്പെട്ടത്.

Advertisements

അമിത വേഗത്തിലെത്തിയ കാർ റോഡിൽ നിന്നു മാറി സമീപത്തെ കലുങ്കിനും മതിലിനുമിടയിലൂടെ കടന്ന് റോഡരികിലെ കയ്യാലയിൽ തട്ടിയ ശേഷം റോഡിലേക്ക് കടന്ന് വഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന പോസ്റ്റിൽ തട്ടി നിൽക്കുകയായിരുന്നു. ആ സമയം മറ്റ് വാഹനങ്ങളും കാൽ നടക്കാരും നിരത്തിലില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴി വായി .അപകത്തിൽ കാർ പൂർണമായി തകർന്നു. കാറിൽ സഞ്ചരിച്ചിരുന്ന വർ മദ്യപിച്ചിരുന്ന തായി സംശയമുണ്ടെന്ന് തലയോലപറമ്പ് പോലിസ് പറഞ്ഞു. തലയോലപറമ്പ് പൊലിസ് മേൽനടപടി സ്വീകരിച്ചു.

Hot Topics

Related Articles