ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷന്റെ ഓണാഘോഷം

കോട്ടയം സ്നേഹകൂടിലെ അച്ഛനമ്മമാർക്കൊപ്പം എച്ച് ആർ എഫ് ന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോണിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് നിർമല ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. സിനിമ നടൻ ഇബ്രാഹിംകുട്ടി, എച്ച് ആർ എഫ് നാഷണൽ ചെയർമാൻ മുജീബ് അഹമദ്, നാഷണൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് പി ചാക്കോ, സംസ്ഥാന വൈസ് പ്രസിഡന്റ് കമലമ്മ ഗോപി, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അമ്പോറ്റി കിഴക്കേടത്ത് എന്നിവർ സംസാരിച്ചു. അച്ഛനമ്മമാരുടെ കലാപരിപാടികളും ഓണക്കളികളും പ്രശസ്ത സിനി ആർട്ടിസ്റ് മുരളി ചാലക്കുടിയുടെ മിമിക്സും കരോക്കെ ഗാനമേളയും ഓണസദ്യയും നടത്തി.

Advertisements

Hot Topics

Related Articles