കോട്ടയം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ പാലായിൽ രണ്ട് അപകടങ്ങളിലായി രണ്ട് മരണം. പാലാ ചെത്തിമറ്റത്ത് ബസ് ബൈക്കിലിടിച്ചും, കാർ ഓട്ടോറിക്ഷയിലിടിച്ചുമാണ് രണ്ട് അപകടങ്ങൾ ഉണ്ടായത്. ഒന്നിൽ ബൈക്ക് യാത്രക്കാരനായ യുവാവും, മറ്റൊന്നിൽ ഓട്ടോയാത്രക്കാരനുമാണ് മരിച്ചത്. രാവിലെ പത്തരയോടെയുണ്ടായ അപകടത്തിൽ ജർമ്മൻ ഭാഷ പഠിക്കുന്നതിനായി എത്തിയ യുവാവാണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപെട്ടു.
പാലാ ചെത്തിമറ്റത്തിനു സമീപം രാവിലെ പത്തരയോടെയായിരുന്നു ബസ്സിനടിയിൽപ്പെട്ട യുവാവിന് ദാരണാന്ത്യമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന 21 കാരനായ യുവാവാണ് ദാരുണമായി മരണപ്പെട്ടത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായത്. ബസിനടയിൽപ്പെട്ട യുവാവിന്റെ തല തകർന്ന നിലയിലായിരുന്നു. ജർമ്മൻ ഭാഷ പഠിക്കാൻ കണ്ണൂരിൽ നിന്നും എത്തിയ യുവാവാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നര മണിക്കൂറിനു ശേഷം പാലായിൽ രണ്ടാമത് വീണ്ടും അപകടം ഉണ്ടായി. പാലാ പുലിയന്നൂരിലാണ് അപകടം ഉണ്ടായത്. പുലിയന്നൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പുലിയന്നൂരിൽ കാണിക്ക മണ്ഠപത്തിന് സമീപം കാറും – ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചാണ് ഓട്ടോ യാത്രക്കാരൻ മരിച്ചത്.
ഓട്ടോ യാത്രക്കാരൻ മേവട കുന്നപ്പള്ളിയിൽ കെ.ജെ ജോസഫ് (78) ആണ് മരിച്ചത്. രാവിലെ പാലാ ചെത്തിമറ്റത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി ജോയൽ ജോബി മരിച്ചിരുന്നു.
സുഹൃത്തിനൊപ്പം സഞ്ചരിച്ച ജോയലിന്റെ ബൈക്ക് ബസ്സുമായി കൂടിയിടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ജോയൽ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ബസിനടിയിൽപ്പെട്ട യുവാവിന്റെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങി. ജോയൽ തൽക്ഷണം മരിച്ചു.