ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി : കോട്ടാങ്ങൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. റാലി റാന്നി ഡിവൈഎസ്പി ജി സന്താഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ബോധവൽക്കരണ ക്ലാസ് ഇമാം അബ്ദുൽ ഗഫൂർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം കെ എം ഹനിഫ അധ്യക്ഷത വഹിച്ചു. പി എ ഷാജഹാൻ, കെ പി എം ഹബീബ്, സിനാജ് പനച്ചിക്കൽ, കൊച്ചു മോൻ വടക്കേൽ , ടി എ നൗഷാദ്, സിയാദ് മൗലവി, ഇല്യാസ് അമ്പാട്ടുകുന്നേൽ, എൻ എച്ച് സലിം, എം എസ് ഷാജഹാൻ, പി എച്ച് അൻസാരി, ഹനീഫ മറ്റപ്പള്ളിൽ, എന്നിവർ സംസാരിച്ചു. ഡിവൈഎസ്പി സന്തോഷ്കുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നൗഷാദ്, സി ഇ ഒ വിമുക്തി ബിനു വർഗിസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles