കോട്ടയം: യാക്കോബായ വിശ്വാസിയുടെ സംസ്‌കാര ചടങ്ങിന് ഖബർ ക്രമീകരിക്കാൻ എത്തിയ തൊഴിലാളികളെയും ബന്ധുക്കളെയും പൂട്ടിയിട്ട് പ്രതിഷേധം. തിരുവാർപ്പ് മർത്തശ് മുനി പള്ളിയിലാണ് ഒരു വിഭാഗം ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ തങ്ങളെ പൂട്ടിയിട്ടതെന്ന് യാക്കോബായ സഭാ വിശ്വാസികൾ ആരോപിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. പ്രദേശത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത്, കോട്ടയം വെസ്റ്റ് കുമരകം പൊലീസ് സംഘം സ്ഥലത്ത്് എത്തിയിട്ടുണ്ട്.
പ്രദേശവാസിയായ യാക്കോബായ സഭ വിശ്വാസി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ മർത്തശ് മുനി പള്ളിയിൽ നാളെയാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി വിശ്വാസികളും ബന്ധുക്കളുമായ അഞ്ചു പേർ ഉച്ചയോടെ പള്ളിയിൽ എത്തി. പള്ളിയുടെ സെമിത്തേരിയിൽ കല്ലറ ഉയർത്തി ക്രമീകരണങ്ങൾ ചെയ്യുന്നതിനും, മഴ പെയ്താൽ സംസ്‌കാര ചടങ്ങുകൾ മുടക്കമില്ലാതെ നടക്കാൻ പന്തലിടുന്നതിനും വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത്. ഈ സമയം പള്ളിയ്ക്കുള്ളിൽ കയറിയ ഇവരെ ഉള്ളിലിട്ട് ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പൂട്ടുകയായിരുന്നുവെന്നാണ് ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിയുടെ സെമിത്തേരിയ്ക്കുള്ളിൽ ഇവരെ പൂട്ടിയിട്ട ശേഷം ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പള്ളിയ്ക്കു പുറത്തു നിന്ന് ബഹളമുണ്ടാക്കിയതായും, ഇവരെ പുറത്തേയ്ക്ക് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞതായും പറയുന്നു. തുടർന്നാണ് യാക്കോബായ സഭാ വിശ്വാസികൾ വിവരം വെസ്റ്റ്് പൊലീസിൽ അറിയിച്ച.് വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുകൂട്ടരോടും ചർച്ച നടത്തി. തുടർന്നാണ് ഗേറ്റ് തുറന്ന് നൽകിയത്.