കോട്ടയത്തെ ആകാശപ്പാത നിർമ്മാണ പൂർത്തീകരണം വൈകിപ്പിക്കുന്നത് ജനങ്ങളോടുളളവെല്ലുവിളി: തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ

കോട്ടയം: ഏഴു വർഷം മുമ്പ് തുടക്കം കുറിച്ച കോട്ടയത്തെ ആകാശപ്പാത പദ്ധതി മാത്രം വൈകിപ്പിക്കുന്നത് കോട്ടയത്തെ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.കോട്ടയത്ത് നിർമാണം ആരംഭിച്ച ശേഷം തുടക്കം കുറിച്ച തൃശൂർ,കൊല്ലം ആകാശപ്പാത പദ്ധതികളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഈ രണ്ടു പദ്ധതിക്കും രൂപ രേഖ തയറാക്കിയ എൻജിനീയർമാരാണ് കോട്ടയത്തെ പദ്ധതിയും വിഭാവനം ചെയ്തത്.എന്നാൽ കോട്ടയത്തെ പദ്ധതിയുടെ നിർമാണം മുടക്കാൻ ചിലർ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Advertisements

കോട്ടയം ആകാശപ്പത പദ്ധതി ആരുടെയും വ്യക്തിപരമായ താൽപര്യത്തിന്റെ പേരിൽ തുടക്കം കുറിച്ചതല്ല. ഗതാഗതക്കുരുക്ക് സംബന്ധിച്ചും റോഡുകളിലെ അപകടം സംബന്ധിച്ചും 2015-ൽ നാറ്റ് പാക് നടത്തിയ പഠനത്തിൽ തിരുവനന്തപുരം മുതൽ അങ്കമാലി വരെ ഉൾപ്പെടുന്ന എം.സി. റോഡിൽ ഏറ്റവും തിരിക്കേറിയ സ്ഥലമായി കണ്ടെത്തിയത് പ്രധാനപ്പെട്ട അഞ്ചു റോഡുകൾ സന്ധിക്കുന്ന ശീമാട്ടി റൗണ്ടാന ജംഗ്ഷനാണ്.ഒരു ദിവസം 115256 വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്ക്.ഒരു ജംഗഷ്ൻ വഴി ഒരു ദിവസം 11000 മുതൽ 40000 വാഹനങ്ങൾ വരെ കടന്നുപോകുന്നുവെങ്കിൽ മേൽപ്പാലം നിർമ്മിക്കണമെന്നാണ് നാറ്റ് പാക്കിന്റെ ശിപാർശ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരത്തിലെ സ്ഥല പരിമിതി കണക്കിലെടുത്ത് മേൽപ്പാലം നിർമ്മിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത എന്ന പദ്ധതി മുന്നോട്ട് വെച്ചത്.ശീമാട്ടി റാണ്ടൗന ജംഗ്ഷൻ വഴി കാൽ നടക്കാർ റോഡു ക്രോസ് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതസതംഭനം ഒഴിവാക്കാൻ കാൽനടയാത്രികരെ പൂർണമായും ആകാശപ്പാത വഴി റോഡു ക്രോസ് ചെയ്യിപ്പിക്കുക എന്നതായിരുന്നു പദ്ധതി.ഇതിനായി ഫുട്പാത്തുകളിൽ നാലു ലിഫ്റ്റുകളും വിഭാവന ചെയ്തു.സർക്കാരിന്റെ ആക്രഡിറ്റഡ് ഏജൻസിയായ കിറ്റകോയാണ് നിറമാണച്ചുമതല ഏറ്റെടുത്തതത്.ഇതേ പദ്ധതിയാണ് തൃശൂരും കൊല്ലത്തും നടപ്പാക്കി വരുന്നത്.

എന്നാൽ യു.ഡി.എഫ്. ഭരണം മാറിയതോടെ കോട്ടയത്തെ പദ്ധതി മാത്രം മുന്നോട്ട് പോയില്ല.പിന്നീട് നിർമാണം പുർത്തീകരിക്കുന്നതിന് കലക്ട്രേറ്റിൽ 11 തവണ ഉന്നതതലയോഗം ചേർന്നു.ഒരോ യോഗത്തിലും നിർമാണം ഉടൻ ആരംഭിക്കുമെന്നായിരുന്നു സർക്കാർ പ്രതിനിധികളുടെ ഉറപ്പ്.ഏറ്റവും ഒടുവിൽ കഴിഞ്ഞ മെയ് മാസത്തിൽ നിർമാണം പൂർത്തീകരിക്കുന്നതിനാവശ്യമായ തുകയിൽ ഒരു വിഹിതം എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിക്കാമോ എന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ജില്ലാ കലക്ടറുടെ കത്ത് കിട്ടി.തുക അനുവദിക്കാൻ തയറാണെന്ന് കാണിച്ചുകൊണ്ട് ജില്ലാ കലക്ടർക്ക് മറുപടി കത്തും അയച്ചു.

ഇത്രയും കാര്യങ്ങൾ മുന്നോട്ട് പോകുന്നതിനിടെയാണ് ആകാശപ്പാതയ്ക്ക് സാങ്കേതിക പിഴവാണെന്ന ആരോപണവുമായി ചിലർ രംഗത്ത് വന്നത്.ഇതിന്റെ ഉദേശം ഈ പദ്ധതിയുടെ നിർമാണം മുടക്കുക എന്ന ലക്ഷ്യം മാത്രമാണ്.കോട്ടയം നിവാസികൾക്ക് വികസന പദ്ധതികൾ അന്യമാക്കുക എന്നതാണ് ഇത്തരം പ്രചരണത്തിന് പിന്നിലെ ലക്ഷ്യം.കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ നിർമാണം പൂർത്തീകരിക്കുന്നതും എൽ.എൽ.എ. ഫണ്ട് ഉപയോഗിച്ചാണ്.നേരത്തെ തയറാക്കിയ പദ്ധതിക്ക് സർക്കാർ ഫണ്ട് ലഭ്യമല്ലാതെ വന്നതോടെയാണ് എം.എൽ.എ.ഫണ്ട് ഉപയോഗിച്ച് സ്റ്റാൻഡ് നിർമ്മിക്കുന്നത്.ആകാശപ്പാത പദ്ധതിക്ക് പുറമേ നിരവധി പദ്ധതികളാണ് കോട്ടയത്ത് മുടങ്ങിക്കിടക്കുന്നത്.

താലൂക്ക് ഓഫീസ്, നട്ടാശേരി റഗുലേറ്റർ കം ബ്രിഡ്ജ്,കഞ്ഞിക്കുഴി മേൽപ്പാലം, ചിങ്ങവനം സ്പോർട്്സ കോളജ് ,ഗ്രീൻഫീൽഡ് സ്റ്റേഡിയം,വെളളൂത്തുരത്തി പാലം എന്നിവയുടെ എല്ലാം നിർമാണം മുടങ്ങിക്കിടക്കുകയാണ്.വികസനമാണ് ലക്ഷ്യമെന്ന് എപ്പോഴും ആവർത്തിക്കുന്ന സംസ്ഥാന സർക്കാർ കോട്ടയത്തെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധികൾ പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

Hot Topics

Related Articles