കുറ്റൂർ ആറാട്ടു കടവിൽ
കാറും ബൈക്കും കൂട്ടിയിടിച്ചു
അപകടം: രണ്ടു പേർക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം

തിരുവല്ല: എം സി റോഡിലെ കുറ്റൂർ ആറാട്ടു കടവിൽ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചു.
ഇന്ന് രാവിലെ ആറാട്ടുകടവ് ജംഗ്ഷനിൽ വെച്ചുണ്ടായ
അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. സ്കൂട്ടർ യാത്രികൻ തലയാർ മേമനയിൽ വീട്ടിൽ സോമൻ, ബൈക്ക് യാത്രികനായിരുന്ന കവിയൂർ സ്വദേശി സുജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
തലയാർ ഭാഗത്തേക്ക് പോയ ആക്ടീവയും ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും ഇടിക്കുകയായിരുന്നു. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സോമന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles