ജാഗ്രത
ഹെൽത്ത്
പ്രമേഹത്തിന് മരുന്നുകൾ കഴിക്കുന്നവരിൽ ചിലരെങ്കിലും പ്രകൃതിദത്തമായ വഴികളിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ശ്രമിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ നടത്തം സഹായിക്കുമെന്ന് പറയുകയാണ് വിദഗ്ധർ. നടത്തം ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് ഇടയാക്കും.
ഭക്ഷണശേഷമുള്ള വെറും രണ്ട് മിനിറ്റ് നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നല്ല സ്വാധീനം ചെലുത്തുകയും ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുകയും ചെയ്യുമെന്ന് പുതിയ ഗവേഷണം കണ്ടെത്തി. ഗവേഷണത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കുറച്ച് മിനിറ്റ് സാവധാനത്തിൽ നടന്നാൽ മതിയെന്ന് ഗവേഷകർ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷണം കഴിച്ചശേഷം 60 മുതൽ 90 മിനിറ്റിനുള്ളിൽ നടക്കുന്നത് (രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏറ്റവും ഉയർന്ന നിലയിലായിരിക്കുമ്പോൾ) ഇരിക്കുന്നതിനെയും നിൽക്കുന്നതിനെയും അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗണ്യമായ മാറ്റം വരുത്തിയതായി കണ്ടെത്തി. പതിവ് വ്യായാമം 24 മണിക്കൂർ വരെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നു.
“ഭക്ഷണത്തിന് ശേഷമുള്ള ലളിതമായ നടത്തം ഉൾപ്പെടെയുള്ള മിതമായ വ്യായാമം, ഭക്ഷണം കഴിച്ചതിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്,” അബോട്ടിലെ ചീഫ് മെഡിക്കൽ ഓഫീസറും ഡിവിഷണൽ വൈസ് പ്രസിഡന്റുമായ ഡോ. നിക്ക് വെസ്റ്റ് പ്രിവൻഷൻ ഡോട് കോമിനോടു പറഞ്ഞു.
വ്യായാമം ചെയ്യുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ പ്രവർത്തനവും മെച്ചപ്പെടുന്നു. ഒന്നോ രണ്ടോ മിനിറ്റ് വ്യായാമം പോലും ഇതിന് സഹായിക്കുന്നു. പ്രമേഹമുള്ളവർക്കുള്ള ഏറ്റവും നല്ല മരുന്നാണ് വ്യായാമം. ഇത് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നു. പരമാവധി പ്രയോജനത്തിനായി ഭക്ഷണം കഴിച്ചശേഷം കഴിയുമെങ്കിൽ 60 മുതൽ 90 മിനിറ്റ് വരെ നടക്കുക.