കവിയൂർ: ഗാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കവിയൂർ വെറ്ററിനറി ഡിസ്‌പെൻസറി മുഖേന വളർത്തുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്. നായ ഒന്നിന് 30 രൂപ സർട്ടിഫിക്കേഷൻ ഫീസ് സ്വീകരിക്കുന്നതാണ്. എല്ലാ പ്രദേശവാസികളും പ്രസ്തുത ക്യാമ്പുകളിൽ വളർത്തു നായകളെ എത്തിച്ച് കുത്തിവെയ്പ്പ് എടുപ്പിച്ച് ഈ പദ്ധതി വിജയകരമാക്കി തീർക്കണമെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 15 വ്യാഴം വാർഡ് 3, 4, 14 സ്ഥലം, സമയം ചുവടെ ചേർക്കുന്നു.
Advertisements
- തകിടി അംഗൻവാടി – 10.30 -11.00.
- കുരുതികാമൻകാവ്അമ്പലം – 11.00 – 11.30.
- പുന്നിലം ജംഗ്ഷൻ – 11.30 -12.00.
- ഇലവിനാൽ ശിശുവിഹാർ – 12.00 -12.30
- പഴമ്പള്ളി – 12.30 – 1.00 .
- മാവേലിപ്പടി – 1.45 – 2.15
- സാംസ്‌ക്കാരിക നിലയം – 2.15 – 2.45.
- ഫാമിലി വെൽഫെയർ സെന്റർ – നാഴിപ്പാറ – 2.45 – 3.15
- ഇഞ്ചത്തടി – 3.15 – 3.45.