ഹോമിയോ പാലിയേറ്റീവ് ക്ലിനിക്: ആംബുലൻസ് ഫ്‌ലാഗ് ഓഫ് ചെയ്തു

കോട്ടയം: പാലാ നഗരസഭാ സർക്കാർ ഹോമിയോ ആശുപത്രിയ്ക്കായി അനുവദിച്ച ആംബുലൻസ് ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതിയുടെ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ഭവന/സ്ഥാപന സന്ദർശനങ്ങൾക്കായാണ് ബുധനാഴ്ചകളിൽ ആംബുലൻസ് അനുവദിച്ചത്. നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഫ്‌ളാഗ് ഓഫ് നിർവഹിച്ചു.
നിലവിൽ പാലാ ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് കീഴിലാണ് ആംബുലൻസ് സേവനം നടത്തിയിരുന്നത്.

Advertisements

ഇനി മുതൽ എല്ലാ ബുധനാഴ്ചയും പാല ഹോമിയോ ആശുപത്രിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് ഭവനങ്ങളിലും, കിടപ്പ് രോഗികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലും എത്തി ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ മരുന്നുൾപ്പെടെ ഉള്ള സേവനങ്ങൾ നൽകും. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജു വി. തുരുത്തൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർമാരായ വി.സി പ്രിൻസ്, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാജൻ ചെറിയാൻ,
റെസിഡന്റ് മെഡിക്കൽ ഓഫീസറും പദ്ധതി കൺവീനറുമായ ഡോക്ടർ ഹേമ ജി നായർ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ വിശ്വം എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles