പത്തനംതിട്ട ഏനാത്തിൽ അജ്ഞാത മൃതദേഹം: മൃതദേഹം കണ്ടത് ജീർണിച്ച നിലയിൽ

പത്തനംതിട്ട : ഏനാത്ത് വേമ്പനാട്ട് മുക്കിൽ ഏകദേശം മൂന്ന് ദിവസം പഴക്കമുള്ള 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തിൽ ഇന്ന് രാവിലെ തെങ്ങിൻകുഴിയിൽ കണ്ടത്.
മൃതദേഹം കണ്ടത്. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതനുസരിച്ച് ഏനാത്ത് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഏകദേശം
മൂന്നു ദിവസം ആയതും ദുർഗന്ധമുണ്ടായിരുന്നതായും സമീപവാസികൾ പറഞ്ഞു.

Advertisements

അയൽപക്കത്തെ വീട്ടിലെ
വളർത്തുനായ ഇന്ന് രാവിലെ അവിടെയെത്തി കുരയ്ക്കുന്നത് കേട്ടതായും പറയുന്നു. മൃതശരീരം അഴുകി പുഴുവരിച്ച നിലയിലാണ് കണ്ടത്. ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാവികൈലി മാത്രമാണ് ധരിച്ചിട്ടുള്ളത്. അജികുമാർ ഒറ്റയ്ക്കാണ് താമസം. അഥിതി തൊഴിലാളികളും മറ്റും ഈ വീട്ടിലെത്താറുണ്ട് എന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ മുതൽ ഇയാളെ കാണാനില്ല. വീട് പൂട്ടിയിട്ട നിലയിലാണ്. ശാസ്ത്രീയ അന്വേഷണസംഘവും, പോലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.