ഒന്നര ലക്ഷം രൂപ വരെ ശമ്പളം..! ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജരാകാം; കാത്തിരിക്കുന്നത് വമ്പൻ ഒഴിവുകൾ

ന്യൂഡൽഹി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിൽ മാനേജർമാരുടെ 113 ഒഴിവുകൾ. ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, ഹിന്ദി, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് അവസരം.
ഒഴിവുകൾ: സൗത്ത് സോൺ- 16, നോർത്ത് സോൺ- 38, വെസ്റ്റ് സോൺ- 20, ഈസ്റ്റ് സോൺ-21, നോർത്ത് ഈസ്റ്റ് സോൺ- 18 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. സൗത്ത് സോണിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം.

Advertisements

യോഗ്യത: മാനേജർ (ജനറൽ, ഡിപ്പോ): 60% മാർക്കോടെ ബിരുദം/തത്തുല്യം അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ/സിഎസ്. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%).
മാനേജർ (അക്കൗണ്ട്സ്): ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോഷ്യേറ്റ് മെംബർഷിപ് അല്ലെങ്കിൽ ബികോം, പോസ്റ്റ് ഗ്രാജുവേറ്റ് എംബിഎ (ഫിനാൻസ്)/ഡിപ്ലോമ/തത്തുല്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനേജർ (ടെക്നിക്കൽ): ബിഎസ്സി അഗ്രികൾചർ/ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്‌നോളജി/ഫുഡ് പ്രോസസിങ് ടെക്‌നോളജി/ഫുഡ് പ്രോസസ് എഞ്ചിനീയറിങ് /ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്‌നോളജി/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് /ബയോടെക്നോളജി/ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി/ബയോ കെമിക്കൽ എഞ്ചിനീയറിങ് / അഗ്രികൾച്ചറൽ ബയോടെക്‌നോളജിയിൽ ബിടെക്/ബിഇ.

മാനേജർ (സിവിൽ എഞ്ചിനീയറിങ് ): സിവിൽ എഞ്ചിനീയറിങ് ബിരുദം/തത്തുല്യം.
മാനേജർ (ഹിന്ദി): ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലിഷിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലിഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് (ഇംഗ്ലിഷ് മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് (ഹിന്ദി മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. ടെർമിനോളജിക്കൽ വർക്കിൽ (ഹിന്ദിയിൽ) 5വർഷ പരിചയം/ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസ്ലേഷൻ (ടെക്നിക്കൽ/ സയന്റിഫിക് സാഹിത്യത്തിൽ മുൻഗണന). അല്ലെങ്കിൽ ടീച്ചിങ്/റിസർച് റൈറ്റിങ്/ഹിന്ദി ജേണലിസത്തിൽ 5 വർഷ പരിചയം. ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ.

പ്രായപരിധി: 28. മാനേജർ (ഹിന്ദി): 35. അർഹർക്ക് ഇളവ്.
പരിശീലനം: ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരെ തുടക്കത്തിൽ മാനേജ്‌മെന്റ് ട്രെയിനിയായി നിയമിക്കും. ഇവർക്ക് 6 മാസം പരിശീലനം നൽകും. ഈ കാലയളവിൽ പ്രതിമാസം 40,000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-1,40,000 ശമ്ബളനിരക്കിൽ മാനേജർ തസ്തികയിൽ നിയമിക്കും.

തെരഞ്ഞെടുപ്പ്: രണ്ടു ഘട്ട ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 800. ഓൺലൈനായി അടയ്ക്കാം. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല.

Hot Topics

Related Articles