കോട്ടയം: നഗരമധ്യത്തിൽ അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് റോഡിൽ വീണ് കിടന്ന രണ്ടു യുവാക്കളെ രക്ഷിക്കാൻ അവസാന നിമിഷം വരെ പരിശ്രമിച്ചത് പൊലീസ് കൺട്രോൾ റൂം സംഘം. പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരാണ് രാത്രി രണ്ടരയോടെ ഓടിയെത്തി രണ്ടു യുവാക്കളെയും ആശുപത്രിയിൽ എത്തിച്ചത്. രക്തം വാർന്നൊഴുകി റോഡിൽ വീണു കിടന്നവർക്ക് അടിയന്തര ചികിത്സാ സഹായമാണ് പൊലീസ് സംഘം ലഭ്യമാക്കിയത്. പക്ഷേ, എന്നിട്ട് പോലും യുവാക്കളിൽ ഒരാളെ മാത്രമാണ് രക്ഷിക്കാനായത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കോഴിച്ചന്ത റോഡിനു സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച വിവരം അറിഞ്ഞ് കൺട്രോൾ റൂമിലെ എസ്.ഐ ആനന്ദ് അമൃത രാജ്, എ.എസ്.ഐ ഗിരീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനൂജ്, ജീറ്റോ, ബിനീഷ് , അനൂപ് എന്നിവർ അടങ്ങുന്ന സംഘം ഇവിടെ എത്തിയത്. ഇവിടെ എത്തിയപ്പോൾ കണ്ടത് രണ്ടു യുവാക്കൾ റോഡിൽ വീണ് അപകടാവസ്ഥയിൽ കിടക്കുന്നത്. വൺ വേ തെറ്റിച്ച നിലയിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടു. ഉടൻ തന്നെ ആദ്യം പൊലീസ് ഉദ്യോഗസ്ഥർ 108 ആംബുലൻസിൽ വിളിച്ചു. എന്നാൽ, ആദ്യം ഈ ആംബുലൻസ് സർവീസ് ലഭ്യമായില്ല. ഇതേ തുടർന്ന് മറ്റൊരു സ്വകാര്യ ആംബുലൻസ് സർവീസുകാരെ വിവരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇവിടെ എത്തിയ അംബുലൻസിനുള്ളിലേയ്ക്കു പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പരിക്കേറ്റവരെ ആംബുലൻസിനുള്ളിലേയ്ക്കു കയറ്റിയത്. ഇതിനിടെ ഇവരുടെ യൂണിഫോമാകെ രക്തമായി. ഇരുവരെയും ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പിന്നീട് മാറ്റുകയും ചെയ്തു. എന്നാൽ, ഇവരിൽ ഒരാൾ പുലർച്ചെയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. ചങ്ങനാശേരി മോർക്കുളങ്ങറ പുതുപ്പറമ്പിൽ അഭിഷേക് (ശ്രീഹരി -20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പിൽ ആരോമലിനെ (21)യാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.