തിരുവല്ല: ബിവറേജസ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യകുപ്പികളും ബിയറും എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിക്കുന്നു. മുക്കോലയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിലാണ് ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശമദ്യവും നശിപ്പിക്കുന്നത്.
ഇവയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇവ ഇനി ഉപയോഗശൂന്യമാണെന്ന് ചൂണ്ടികാട്ടി ബിവറേജസ് ഔട്ട്ലെറ്റ് അധികൃതർ എക്സൈസ് കമ്മീഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യകുപ്പികൾ തിരുവല്ലയിലെ ഡിസ്റ്റിലറിയിലെത്തിച്ച് നശിപ്പിക്കുക. നിർമാണത്തിനു ശേഷം വിവിധയിനം ബ്രാൻഡുകളിലുള്ള ബിയറുകൾ ആറുമാസം വരെ ഉപയോഗിക്കാൻ കഴിയു. വിദേശ മദ്യക്കുപ്പികൾ രണ്ടുവർഷം വരെയുമാണ് ഉപയോഗിക്കാനാകുക.
Advertisements