കോട്ടയം : പാമ്പാടി ഏഴാം മൈലിൽ തെരുവ് നായയുടെ ആക്രമണം. രണ്ട് വീട്ടമ്മമാർക്ക് കടിയേറ്റു. വീട്ടുമുറ്റത്ത് നിന്ന് വീട്ടമ്മയെ പുരയിടത്തിലേക്ക് കയറി തെരുവുനായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴാം മൈൽ പാറയ്ക്കൽ വീട്ടിൽ നിഷാ സുനിൽ , കൊച്ചു പറമ്പിൽ സുമി കെ വർഗീസ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്ന നിഷയെ ഇവരുടെ മുറ്റത്തേക്ക് കയറി എത്തിയ നായ കടിക്കുകയായിരുന്നു. നിഷയെ നായ കടിച്ച വിവരമറിഞ്ഞ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി എത്തിയ വാഹനത്തിൽ വന്നിറങ്ങിയതായിരുന്നു സുമി. ഈ വാഹനത്തിൽ വന്നിറങ്ങിയശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു സുമിയെ പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. കടിയേറ്റ നായ ഉടൻ തന്നെ ഇവിടെ നിന്ന് ഓടിപ്പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റ രണ്ടുപേരെയും ഇതേ വാഹനത്തിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഓടിപ്പോയതിനാൽ നായക്ക് പേവിഷബാധ സംശയിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. നായയെ കണ്ടെത്തണമെന്നും ഉടൻതന്നെ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പാമ്പാടി പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പട്ടി പിടുത്തത്തിന് ആളുകൾ ഇല്ലെന്ന മറുപടിയാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ചത്. ഇതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.