വൈക്കം : ലോകത്തിലെ ഏറ്റവും പ്രകൃതിസുന്ദരമായപ്രദേശങ്ങളിൽഒന്നാണ്ചെമ്പ് ഗ്രാമം എന്ന് ലോകസഞ്ചാരിയും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര പ്രസ്താവിച്ചു. ടൂറിസത്തിന് അനന്ത സാധ്യതഉള്ള ഈ പ്രദേശത്തിന്റെ വികസനത്തിന്ചെമ്പില രയൻ ജലോത്സവം ഒരു തുടക്കമാകട്ടെഎന്നും അദ്ദേഹം കൂട്ടി ചേർത്തു. ചെമ്പിലരയൻ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമ്പില രയൻ ബോട്ട് ക്ലബ്ബ് ക്യാപ്റ്റൻ കെ.ജെ. പോൾ ലോഗോ ഏറ്റുവാങ്ങി. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷയായി. വാർഡ് മെംബർ സുനിൽ മുണ്ടക്കൽ സ്വാഗതം പറഞ്ഞു. ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ കെ കെ രമേശൻ,ചെയർമാൻ അഡ്വ എസ് ഡി സുരേഷ് ബാബു ട്രഷറർ കെഎസ്.രത്നാകരൻ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ്. പുഷ്പമണി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ ആശാ ബാബു, ലത അനിൽകുമാർ, ഉഷ ജയപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ
എം.കെ. ശീമോൻ , ജസീല നവാസ്, ടി.വി. സുരേന്ദ്രൻ , ബപ്പിച്ചൻ തുരുത്തിയിൽ ,വേണുഗോപാൽ . അജിത് കുമാർ തൈലം പറമ്പിൽ , എന്നിവർ സംസാരിച്ചു. കൺവീനർ ടി.സി. ഷൺമുഖൻ കൃതജ്ഞത രേഖപ്പെടുത്തി.