തിരുവല്ല: പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. പറയൻകോട് ചാവടിമലയിൽ വിദ്യയുടെ കൈ ആണ് ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. വിവാഹമോചന കേസ് നടക്കുന്നതിനിടെയായിരുന്നു അക്രമം. ഒളിവിൽ പോയ സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
Advertisements
കുടുംബകലഹത്തെ തുടർന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്ബത് മണിയോടെ കലഞ്ഞൂരിലെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് ഭർത്താവ് ആക്രമിച്ചത്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി.