കോട്ടയം: ആ ഭാഗ്യശാലി ആരെന്നറിയാൻ അരമണിക്കൂർ മാത്രം ശേഷിക്കേ, കോട്ടയം ജില്ലയിലെ ആളുകൾ ആകാംഷയിൽ. ജില്ലയിൽ ഇതുവരെ വിറ്റഴിച്ചത് 3.83 ലക്ഷം ടിക്കറ്റുകളാണ്. ഞായാറാഴ്ച മാത്രം ജില്ലയിൽ നിരവധി ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആരാധകരെ ശാന്തരാകൂവുൻ എന്ന പ്രഖ്യാപനവുമായി കോട്ടയം ഭാഗ്യലക്ഷമി ലക്കി സെന്റർ അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. ലോട്ടറി നറക്കെടുപ്പിനു തൊട്ടു മുൻപ് വരെ ടിക്കറ്റ് വാങ്ങാനുള്ള അവസരമാണ് ഭാഗ്യലക്ഷ്മി ലക്കി സെന്റർ ഒരുക്കിയിരിക്കുന്നത്.
25 കോടി രൂപ സമ്മാനത്തുകയുള്ള ടിക്കറ്റ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് നൽകിയിരിക്കുന്നത്. 500 രൂപ ടിക്കറ്റ് വില വർദ്ധിപ്പിച്ചിട്ടും കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ ടിക്കറ്റുകളാണ് ഇക്കുറി വിറ്റഴിഞ്ഞത്. സംസ്ഥാന തലത്തിൽ 6.750 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. കോട്ടയം ജില്ലയിലെ ഭാഗ്യലക്ഷ്മി ലക്കി സെന്ററിൽ ഞായറാഴ്ച ഉച്ചയ്ക്കു പോലും ബമ്പർ ടിക്കറ്റ് എടുക്കുന്നതിനായി ആയിരങ്ങളാണ് എത്തിയത്. ഓണം ബമ്പർ ഇവിടെ ലഭിക്കും എന്ന ബോർഡ്് വച്ചാണ് ബമ്പർ ലോട്ടറി നറക്കെടുപ്പിനായി സ്വീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം എടുത്ത ബമ്പർ ടിക്കറ്റ് പൂർണമായും വിറ്റു പോയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും ടിക്കറ്റ് എടുത്ത് വച്ച് വിൽപ്പന നടത്തുന്നത്. നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് തേടി എത്തുന്നത്. കഴിഞ്ഞ തവണ 12 കോടി രൂപയായിരുന്നു ബമ്പർ ടിക്കറ്റിന്റെ സമ്മാനതുക. ഇതാണ് 25 കോടിയായി ഇക്കുറി ഉയർത്തിയിരിക്കുന്നത്.