കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ സമ്മേളനം: പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു

തിരുവല്ല: കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടന്നു.
രാസവളങ്ങളുടെ അടിക്കടി ഉണ്ടാവുന്ന വിലവർധനവ് തടയണമെന്നും വളങ്ങളുടെ ദൗർലഭ്യം പരിഹരിക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. കവിയൂർ എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ
(വി കെ കുട്ടൻ നായർ നഗറിൽ ) വെച്ചു നടന്ന സമ്മേളനത്തിൽ കേരള കർഷക സംഘം ഏരിയ പ്രസിഡന്റ്‌ അഡ്വ. അഭിലാഷ് ഗോപൻ ആദ്ധ്യക്ഷനായി. സമ്മേളനം കർഷക സംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത് ഉൽഘാടനം ചെയ്തു. യോഗത്തിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ജി ശ്രീരേഖ, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ജനു മാത്യു, ജില്ലാ കമ്മിറ്റിയംഗം സബിത കുന്നത്തേട്ട്, അഡ്വ. പീലിപ്പോസ് തോമസ്, പി സി സുരേഷ് കുമാർ, ജിജി മാത്യു, അഡ്വ. എൻ രാജീവ്‌, കെ സോമൻ, എൻ എസ് രാജീവ്‌, ശോശാമ്മ ജോസഫ്, സതീശ്, രാജശേഖര കുറുപ്പ്, എബിൻ മാത്യു എന്നിവർ സംസാരിച്ചു.

Advertisements

പുതിയ കമ്മിറ്റി ഭാരവാഹികളായി
അഡ്വ. അഭിലാഷ് ഗോപൻ (പ്രസിഡന്റ്‌), ജിജി മാത്യു (സെക്രട്ടറി), കെ എൻ രാജപ്പൻ(ട്രഷറാർ), ശോശാമ്മ ജോസഫ്, എബിൻ മാത്യു (വൈസ് പ്രസിഡന്റ്‌), അലക്സ്‌ കെ തോമസ്, കെ ജി രാജേന്ദ്രൻ നായർ (ജോ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.