വിദേശരാജ്യങ്ങളിൽ ജോലിക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി കോയിപ്രം പോലീസ് പിടിയിൽ

പത്തനംതിട്ട : മാൾട്ട, ബൽഗേറിയ, ഖത്തർ, കമ്പോഡിയ എന്നിവടങ്ങളിലേക്ക് ജോലി ഒഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചശേഷം 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ കോയിപ്രം പോലീസ് പിടികൂടി. കണ്ണൂർ ഇരിക്കൂർ വെള്ളാട് കുട്ടിക്കുന്നുമ്മേൽ വീട്ടിൽ നിന്നും തളിപ്പറമ്പ് പയ്യന്നൂർ നരിക്കാമള്ളിൽ ഷൈജുവിന്റെ ‘നികുഞ്ചം ‘ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിമൽ ലക്ഷ്മണ (25) യാണ് പിടിയിലായത്. ഈവർഷം ഏപ്രിൽ 11 മുതൽ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കൽ വീട്ടിൽ ഹരികുമാർ മകൻ ഹരീഷ് കൃഷ്ണൻ (27) ആണ് പരാതിക്കാരൻ. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയിൽ വെണ്ണിക്കുളത്ത് പ്രവർത്തിക്കുന്ന ഡ്രീം ഫ്യൂച്ചർ കൺസൾട്ടൻസ് എന്ന എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്. മാൾട്ടയിലേക്ക് 25000 രൂപ വീതം നാല് ലക്ഷം രൂപയും, ബൾഗേറിയയിലേക്ക് 5 ലക്ഷം രൂപയും, ഖത്തറിലേക്ക് 25000 രൂപയും, കമ്പോഡിയയിലേക്ക് 810000 രൂപയും ഉൾപ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 1735000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്. തുടർന്ന് വിസ ലഭ്യമാക്കുകയോ, തുക തിരികെ നൽകുകയോ ചെയ്തില്ല. ഈ രാജ്യങ്ങളിലേക്ക് ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഹരീഷിന്റെ മൊഴിപ്രകാരം കഴിഞ്ഞമാസം 17 ന് കോയിപ്രം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ് ഐ സുരേഷ് കുമാർ ആണ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisements

തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ കേസ് അന്വേഷണം ഏറ്റെടുത്തു. സ്ഥാപനത്തിന്റെ അക്കൗണ്ട് ഉള്ള സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും പ്രതി നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പലതവണകളായി അയക്കുകയായിരുന്നെന്ന് രേഖകൾ പരിശോധിച്ചതിൽ വെളിവായി. ഇയാൾ ഉപയോഗിച്ചുവന്ന നാല് മൊബൈൽ ഫോൺ കാൾ വിശദാoശങ്ങൾ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയത് പരിശോധച്ചപ്പോൾ കണ്ണൂർ ഇരിക്കൂർ പുളിക്കരുമ്പ എന്നിവടങ്ങളിൽ ഇയാൾ ഉണ്ടെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പോലീസ് സംഘം അവിടെയെത്തി വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് രാത്രി 11 മണിയോടെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ സമാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് നിർദേശിച്ചു. പ്രതി കബളിപ്പിച്ച് തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനും മറ്റുമുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ സുരേഷ് കുമാർ, മധു, എസ് സി പി ഓ സുധീൻ ലാൽ എന്നിവരാണ് ഉള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.