അനുരഞ്ജനത്തിനുള്ള സാധ്യതകൾ തള്ളിയാണ് ഗവർണർക്കെതിരെയുള്ള പോര് കടുപ്പിക്കാനുള്ള സി പി എം തീരുമാനം. നിലപാട് വിറ്റ് ബി ജെ പിയിൽ എത്തിയ ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . .വിലപേശി കിട്ടിയ നേട്ടങ്ങളിൽ ഗവർണർ മതിമറക്കുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവർണർ . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നാണ് സി പി എം മുഖപത്രമായ ദേശാഭിമാനിയിലെ വിമർശനം.
അതേസമയം
ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയുഗം എഡിറ്റോറിയലിലെ വിമർശനം. ഗവർണറുടേത് ബ്ലാക് മെയിൽ രാഷ്ട്രീയം . ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് ഗവർണർ രാജ്ഭവനെ ഉപയോഗിക്കുന്നു. ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുകയാണെന്നും ജനയുഗം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പരസ്പരം വിമർശനങ്ങൾ ഗവർണറും മുഖ്യമന്ത്രിയും സി പി എമ്മും തുടരുകയാണ്. എന്നാൽ സർക്കാരിൽ നിന്നുള്ള 12 ബില്ലുകളാണ് രാജ്ഭവനിൽ ഗവർണർ പരിഗണനയിലുള്ളത്. അതിൽ സർവകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത ഭേദഗതിയിലും ഗവർണർ ഒപ്പിടി ടി തെ വൈകിപ്പിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കും. അത് മറികടക്കാൻ സർക്കാർ നിയമവഴി തേടാനും സാധ്യതയുണ്ട്.