2022 – 2023 (കൊല്ലവര്‍ഷം 1198) വര്‍ഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര്ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. അപേക്ഷകള്‍ (ഓഫ്ലൈന്) പോസ്റ്റല്‍ വഴിയാണ് സമര്‍പ്പിക്കേത്. അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ്-ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷന് രണ്ട് ഡോസ് എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പൂര്‍ണമായ മേല്‍വിലാസം എന്നിവ സഹിതം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകള്‍ 30 സെപ്റ്റംബര്‍ 2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് താഴെ കാണുന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്.
ചീഫ് എഞ്ചിനീയര്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
നന്തന്‍കോട്
തിരുവനന്തപുരം -695003