കോട്ടയം : ജില്ലയിൽ യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കേരള പോലീസ് ആവിഷ്‌കരിച്ച യോദ്ധാവ് എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചങ്ങനാശ്ശേരി, ചിങ്ങവനം എന്നിവിടങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അഞ്ച് സ്‌കൂളുകളിലും രണ്ട് റസിഡൻസ് അസോസിയേഷനുകളിലും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിങ്ങവനം പോലീസ് നാട്ടകം എഫ്എച്ച്‌സിയുമായി ചേർന്ന് നാട്ടകം പാരഗൺ പോളിമർ പ്രോഡക്ട്‌സ് തൊഴിലാളികൾക്കായി ലഹരി വിരുദ്ധ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നടന്നുവരുന്ന എക്‌സിബിഷനിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള പോലീസ് രൂപികരിച്ച ”യോദ്ധാവ്” പദ്ധതിയെകുറിച്ച് ബോധവത്കരണം നടത്തുന്നതിലേയ്ക്കായി ഒരു സ്റ്റാൾ ആരംഭിക്കുകയും ചെയ്തു. ഈ സ്റ്റാളിൽ ഫ്‌ലെക്‌സുകൾ, നോട്ടീസുകൾ,വീഡിയോകൾ മുതലായവയിലൂടെ ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസുമായി എങ്ങനെ അണിചേരാം എന്നതിനെക്കുറിച്ചും വിദ്യർത്ഥികൾക്ക് അവബോധവും നൽകി.
ലഹരിയ്‌ക്കെതിരെ ജില്ലാ പൊലീസിന്റെ യോദ്ധാവ്; ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു
Advertisements