തിരുവല്ല എം ജി എം സ്കൂൾ ഹോസ്റ്റലിൽ ആൺകുട്ടിയ്ക്ക് പ്രകൃതി വിരുദ്ധ പീഡനം : പീഡിപ്പിച്ചത് സീനിയർ വിദ്യാർത്ഥികൾ

തിരുവല്ല: എം ജി എം സ്കൂളിലെ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി.
പുറമറ്റം സ്വദേശിയായ പന്ത്രണ്ടുകാരനാണ് പരാതിക്കാരൻ . കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.
പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന്
ഭീഷണിപ്പെടുത്തിയായിരുന്നു പുറമറ്റം സ്വദേശിയായ പന്ത്രണ്ടുകാരനെ പതിനഞ്ചുകാരായ സീനിയർ വിദ്യാർഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ഓണാവധിയ്ക്ക് സ്വന്തം വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കണ്ട പാടുകളെപ്പറ്റി മാതാവ് കുട്ടിയോട് ചോദിച്ചെങ്കിലും കുട്ടി അതിനെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല. അവധിയ്ക്കു ശേഷം തിരികെ ഹോസ്റ്റലിൽ
പോകേണ്ട സമയമായപ്പോൾ താൻ ഇനി ഹോസ്റ്റലിലേക്ക് പോകില്ലെന്നും വിട്ടാൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുമെന്നും കുട്ടി അമ്മയോട് പറഞ്ഞു. ഓണാവധിക്ക് ശേഷം ഹോസ്റ്റലിൽ നിന്നും കുട്ടിയെ മാതാവിന്റെ തിരുവല്ലയിലുളള സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. മാതൃ സഹോദരിയോടാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി തനിക്ക് നേരെ നടന്ന പീഡന വിവരം കുട്ടി പറഞ്ഞത്. ഇതേ തുടർന്നാണ് കുട്ടിയുടെ മാതാവ് തിരുവല്ല ഡി വൈ എസ് പി യ്ക്ക് പരാതി നൽകിയത്. പരാതി സംബന്ധിച്ച റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുമെന്ന് ഡി വൈ എസ് പി ടി രാജപ്പൻ പറഞ്ഞു. പോലീസിൽ പരാതി നൽകിയ ശേഷമാണ് സംഭവം സംബന്ധിച്ച് അറിയുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും എസ് പി ക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും നാളെ പരാതി നൽകുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.