തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ കാവുംഭാഗത്ത് ടിപ്പർ ലോറി ഇടിച്ചതിനെ തുടർന്ന് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ ടിപ്പർ നിർത്താതെ പോയി.
Advertisements
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ആർക്കും പരിക്കില്ല.