മല്ലപ്പള്ളി : കീഴ്വായ്പ്പൂര് ജനമൈത്രി പോലീസിന്റെയും ചെങ്ങരൂർ സെന്റ് തെരേസ ബഥനി ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ, ലഹരി വിരുദ്ധക്ലാസ്സ് നടത്തി. പോലീസിന്റെ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് എഎസ്ഐ അജു കെ അലി നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീമ റോസ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഷെഫീഖ് ആശംസകൾ നേർന്നു. സ്കൂൾ കുട്ടികൾ ലഹരിവിരുദ്ധ ഗാനവും, ഫ്ലാഷ് മോബും അവതരിപ്പിച്ചു.
Advertisements