പത്തനംതിട്ട : ഇലന്തൂരില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട സ്റ്റാൻഡിൽ ഡ്രൈവറായ ഇലന്തൂർ ചിറക്കാല നാഗവര തടത്തിൽ വെളിയത്ത് ജോർജ് ജോൺസൺ (സന്തോഷ് 48 )ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. സന്തോഷ് രണ്ടു മാസം മുന്‍പ്
സന്തോഷ് കുടുംബ വീടിനടുത്ത് പുതിയ വീട് നിർമ്മിച്ച് തനിച്ചാണ് താമസിക്കുന്നത്. രണ്ടു ദിവസമായി ഇയാൾ വാഹനവുമായി പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയിരുന്നില്ല. അയൽക്കാർ സന്തോഷിനെ കണ്ടതുമില്ല. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായി സമീപവാസികൾ പറയുന്നു.
മൃതദേഹം പത്തനംതിട്ട മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് ഇലന്തൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ
Advertisements